ഭീകരത അംഗീകരിക്കാനാകില്ലെന്ന് കൊറിയ

Tuesday 27 May 2025 7:11 AM IST

ന്യൂഡൽഹി: ഭീകരതയെ എതിർക്കുന്നതാണ് എന്നും തങ്ങളുടെ നിലപാടെന്ന് റിപ്പബ്ളിക് ഒാഫ് കൊറിയ. സഞ്ജയ് കുമാർ ഝാ നയിക്കുന്ന സർവ്വകക്ഷി സംഘം നടത്തിയ വിവിധ കൂടിക്കാഴ്‌ചകളിലാണ് കൊറിയ നിലപാട് വ്യക്തമാക്കിയത്. സംഘം കൊറിയൻ വിദേശകാര്യ മന്ത്രി ഡോ. യൂൻ യങ്-ക്വാൻ, മുൻ വിദേശകാര്യ ഉപമന്ത്രി ചോ ഹ്യൂൺ, ഇന്ത്യയിലെ മുൻ കൊറിയൻ അംബാസഡർമാരായ അംബ് ഷിൻ ബോങ്-കിൽ, ആംബ്. ലീ ജൂൺ-ഗ്യു, പാർലമെന്ററി വിദേശകാര്യ കമ്മിറ്റി റാങ്കിംഗ് അംഗം പ്രതിനിധി കിം ഗൺ, ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഡയറക്ടർ മേജർ ജനറൽ ഷിൻ സാങ്-ഗ്യുൻ തുടങ്ങിയ പ്രമുഖരെ കണ്ടു. കൂടിക്കാഴ്‌ചകൾ ഇന്നും തുടരും.

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നും നാളെയും പനാമയിൽ ചർച്ചകൾ നടത്തും. ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെയുടെ സംഘം കോംഗോയിൽ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി, തെരേസ് കയ്‌ക്വാംബ വാഗ്നറുമായി കൂടിക്കാഴ്ച‌ നടത്തി.