പതിനായിരം രൂപ കൈക്കൂലി വാങ്ങി; ഓവർസീയർ പിടിയിൽ

Tuesday 27 May 2025 5:07 PM IST

പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഓവർസീയർ സി എസ് ധനീഷ് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ. ചെടയൻ കാലായിലെ ഗാന്ധി രാജിന്റെ കെട്ടിട പെർമിറ്റുമായി ബന്ധപ്പട്ട് 10,000 രൂപ കൈക്കൂലി വാങ്ങിയതിലാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. മുമ്പും ഇയാൾ കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.