തൊഴിലാളി സംഗമം
Wednesday 28 May 2025 1:42 AM IST
പാലോട് : പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ പാലോട് വാർഡ് എ.ഡി.എസ് വാർഷികവും തൊഴിലുറപ്പ് തൊഴിലാളി സംഗമവും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എൻ.അരുൺ, ഷീബഷാനവാസ്,നസീമ ഇല്ല്യാസ്,ഗീത പ്രിജി,ഷീജ ഷാജഹാൻ,സി.ഡി.എസ് ചെയർപേഴ്സൺ സുനൈസ അൻസാരി,സി.ഡി.എസ് അംഗം മിഷ ഹക്കിം,എ.ഡി.എസ് പ്രസിഡന്റ് മോനിഷ,സെക്രട്ടറി സീന,വാർഡ് വികസന സമിതി അംഗം ബൈജു എന്നിവർ സംസാരിച്ചു.മുതിർന്ന വനിതകളെ പൊന്നാട അണിയിച്ച് ആദരിച്ചു.