അനുസ്മരണം സംഘടിപ്പിച്ചു
Wednesday 28 May 2025 1:43 AM IST
ഉദിയൻകുളങ്ങര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവാഹർ ലാൽ നെഹ്റുവിന്റെ ചരമദിനത്തിൽ അനുസമരണ സമ്മേളനവും ഛായ ചിത്ര പുഷ്പർച്ചാനയും നടത്തി. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീരാഗം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിമാരായ മണ്ണൂർ ശ്രീകുമാർ, അഡ്വ. മാരായമുട്ടം ജോണി,മണ്ണൂർ ഗോപൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുവിപുറം കൃഷ്ണകുമാർ,കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബിജുലാൽ കാക്കണം, കോട്ടയ്ക്കൽ വിനോദ്,ദാസ് വിരാലി,അഖിൽ നിരപ്പിൽ,ത്യപ്പലവൂർ ഹരിപ്രസാദ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.