മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
Wednesday 28 May 2025 12:45 AM IST
കല്ലമ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ താഴെഭാഗം ജുമാഅത്ത് പള്ളി ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,വൈസ് പ്രസിഡന്റ് മാധവൻകുട്ടി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് .എസ് .ബിജു,ഗ്രാമപഞ്ചായത്ത് അംഗം അനിൽ പി. നായർ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അടുക്കൂർ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.