ഇതാണോ ഫെമിനിസമെന്ന് സന്ദീപ് റെഡി വാംഗെ
സ്പിരിറ്റിന്റെ കഥ ദീപിക പദുകോൺ പുറത്തുവിട്ടെന്ന് സോഷ്യൽ മീഡിയ
സ്പിരിറ്റ് എന്ന തന്റെ സിനിമയുടെ കഥ ഒരു പ്രമുഖതാരം പുറത്തുവിട്ടെന്ന വെളിപ്പെടുത്തലുമായി തെലുങ്ക് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗെ. എക്സിൽ പങ്കുവച്ച കുറുപ്പിൽ ആരുടെയും പേര് പരാമർശിക്കുന്നില്ല. എന്നാൽ ഈ താരം ദീപിക പാദുകോൺ എന്നു സോഷ്യൽ മീഡിയ.
''ഞാൻ ഒരു അഭിനേതാവിനോട് കഥ പറയുമ്പോൾ നൂറു ശതമാനം വിശ്വാസമാണ് അർപ്പിക്കുന്നത്. ഞങ്ങൾക്കിടയിൽ പറയാത്ത ഒരു എൻ.ഡി.എ (Non Disclosure Agreement) ഉണ്ട്. എന്നാൽ ഇത് ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു യുവതാരത്തെ താഴ്ത്തിക്കെട്ടി എന്റെ കഥ പുറത്തു വിടുകയാണോ? ഇതാണോ നിങ്ങളുടെ ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നത്'' സന്ദീപ് റെഡ്ഡി വാംഗെ എഴുതി.
സ്പിരിറ്റിൽ ദീപിക പദുകോണിനെ നായികയായി നിശ്ചയിച്ചിരുന്നതാണ് .എന്നാൽ ദീപിക മുൻപോട്ടു വച്ച ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അതിനാൽ അവരെ നായിക സ്ഥാനത്തു നിന്ന് മാറ്റുകയാണെന്ന് സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. തന്റെ സിനിമയുടെ കഥ വെളിപ്പെടുത്തിയതിൽ തനിക്ക് വിഷമമില്ലെന്നും സന്ദിപ് റെഡ്ഡി വാംഗെ അഭിപ്രായപ്പെട്ടു.