അത്തിക്കോത്ത് മഞ്ഞപ്പിത്ത പരിശോധന ക്യാമ്പ്
Tuesday 27 May 2025 9:09 PM IST
കാഞ്ഞങ്ങാട് : നഗരസഭയുടെ ഒമ്പതാം വാർഡിൽ പെട്ട അത്തിക്കോത്ത്, എ.സി നഗർ, കാനത്തിൽ, മുത്തപ്പൻ തറ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ രക്തപരിശോധനാ ക്യാമ്പും മാസ് ക്ലോറിനേഷൻ സംഘടിപ്പിച്ചു. നഗര സഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സരസ്വതി, വാർഡ് കൗൺസിലർ സൗദാമിനി, ടെക്നിക്കൽ അസിസ്റ്റന്റ് ചന്ദ്രൻ , ഐ.സി ടി.സി കൗൺസിലർ റീഷ്മ, ലാബ് ടെക്നീഷ്യൻ ശരണ്യ, ഊരു മൂപ്പൻ രാജൻ, എസ്.ടി പ്രൊമോട്ടർ ജസ്ന എന്നിവർ സംബന്ധിച്ചു. സിജോ എം.ജോസ് ക്ലാസ്സെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിജോ എം.ജോസ്, പ്രമോദ്, നിമിഷ, അൻവർ, എം.എൽ.എസ്. പി മാരായ സിമി, സ്വപ്ന, സുഹൈറ, ശ്വേത, ആശാ പ്രവർത്തകരായ പുഷ്പ, രുഗ്മിണി, ബീന, ഗീത എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് മാസ് ക്ലോറിനേഷൻ നടത്തുകയും ചെയ്തു.