ശ്രവണ സഹായി വിതരണം
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് 9 പേർക്ക് ശ്രവണ സഹായി നൽകി. വാർഷികപദ്ധതിയിൽ 365 000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടമായി ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെയാണ് ശ്രവണ സഹായി വിതരണം ചെയ്തത്.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.സൗദ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ഇ.എം ആനന്ദവല്ലി, മെമ്പർമാരായ ഫായിസ് ബീരിച്ചേരി, സാജിത സഫറുള്ള , എം.രജീഷ് ബാബു ,സൂപ്പർ വൈസർ റോസ്ന വിൻസെന്റ് എന്നിവർ സംസാരിച്ചു. പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് . ഈ സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ഉപകരണത്തിന്നായി 3.50 ലക്ഷം രൂപ കൂടി ഭരണസമിതി നീക്കിയിട്ടുണ്ട് .ഇതിനായി പ്രത്യേക മെഡിക്കൽ ക്യാമ്പ് ജൂൺ രണ്ടാം വാരം സംഘടിപ്പിക്കും