വടംവലി അസോസിയേഷൻ ജനറൽ ബോഡി

Tuesday 27 May 2025 9:17 PM IST

കാഞ്ഞങ്ങാട് : കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള കായിക അക്കാഡമിയിൽ വടംവലി കൂടി ഉൾപ്പെടുത്തണമെന്നും കൗൺസിലിന്റെ കീഴിലുള്ള വടംവലി പരിശീലകരെ നിയമിക്കണമെന്നും കാസർകോട് ജില്ലാ വടംവലി അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇൻചാർജ് രതീഷ് വെള്ളച്ചാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.പി.രഘുനാഥ്, ജോയിന്റ് സെക്രട്ടറി പ്രവീൺ മാത്യു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം അനിൽ ബങ്കളം എന്നിവർ സംസാരിച്ചു. കുണ്ടംകുഴി സ്കൂളിലെ കായിക അദ്ധ്യാപിക വാസന്തി ടീച്ചർക്ക് ഉപഹാരം നൽകി. ജില്ലാ ജോയിൻറ് സെക്രട്ടറി സുനിൽ നോർത്ത് കോട്ടച്ചേരി നന്ദി പറഞ്ഞു.