മേഘയെ തുടർപ്രവൃത്തി ഏൽപ്പിക്കുന്നത് പരിശോധിക്കണം:കെ.സുധാകരൻ
തളിപ്പറമ്പ്: മേഘ കൺസ്ട്രക്ഷൻ കമ്പനിയെ ദേശീയപാതയുടെ തുടർ പ്രവൃത്തി ഏൽപ്പിക്കുന്ന കാര്യം പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. ദേശീയ പാത കുപ്പം കപ്പണതട്ടിൽ മണ്ണിടിഞ്ഞ് സ്ഥലം സന്ദർശിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പണത്തട്ടിൽ ദേശീയപാതയുടെ പ്രവൃത്തി അശാസ്ത്രിയമായാണ് നടക്കുന്നത്. അതിന്റെ ഫലമാണ് ജനം അനുഭവിക്കുന്നത്. ഈ രീതിയിൽ പ്രവൃത്തി നടത്തുന്ന കമ്പനിയെ പരിശോധനയ്ക്ക് വിധേയമാക്കണം. ഈ കമ്പനിക്ക് കാര്യപ്രാപ്തിയില്ല. അവരെ തന്നെ തുടർ പ്രവൃത്തികൾ ഏൽപ്പിച്ചാൽ എങ്ങനെ ഫലപ്രദമാകും. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സുധാകരൻ പറഞ്ഞു.വി.പി അബ്ദുൽ റഷീദ്, ടി.ജനാർദ്ദനൻ, പി.കെ.സരസ്വതി പി.വി.സജീവൻ,പി.സാജിദ, കെ.പി സൽമത്ത്, പി.വി.അബ്ദുൽ ശുക്കൂർ തുടങ്ങിയവരും അദ്ദേഹ ത്തോടൊപ്പം ഉണ്ടായിരുന്നു