സ്കൂൾ കിറ്റ് വിതരണം
Tuesday 27 May 2025 9:55 PM IST
ആലപ്പുഴ: ജില്ലയിലെ 500 വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടറും ജോയ് ആലുക്കാസ് ഫൗണ്ടേഷനും (ആലപ്പുഴ ഇരുമ്പുപാലം ജോയ് ആലുക്കാസ് ജ്വല്ലറി) ചേർന്നാണ് ജില്ലയിലെ അർഹരായ വിദ്യാർഥികൾക്ക് 7.5 ലക്ഷം രൂപയുടെ സ്കൂൾ കിറ്റുകളാണ് വിതരണം ചെയ്തത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
എ.ഡി.എം ആശ സി. എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ സ്കിൽ കോ-ഓർഡിനേറ്റർ ലക്ഷ്മി വി.കെ. പിള്ള, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ റിബിൻ പോൾ, റോബിൻ തമ്പി, തുടങ്ങിയവർ പങ്കെടുത്തു.