ബോധവത്ക്കരണ വീഡിയോ
Wednesday 28 May 2025 12:57 AM IST
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പ്രതിപാദിക്കുന്ന ബോധവത്കരണ വീഡിയോയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. സ്പീഡ് ഗവർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം, എമർജൻസി എക്സിറ്റ്, ഫയർ എസ്റ്റിങ്ങുഷർ , സർവ്വീസ് ഡോർ, ജനാലകൾ, മറ്റ് യന്ത്രഭാഗങ്ങൾ തുടങ്ങി സ്കൂൾ ബസുകൾക്ക് നിർബന്ധമായും വേണ്ട കാര്യങ്ങളാണ് സ്കൂൾ ബസ് സജ്ജമാക്കാം എന്ന വീഡിയോയിലുള്ളത്. നിറം, വാഹനത്തിൽ പ്രദർശിപ്പിക്കേണ്ട കാര്യങ്ങൾ, വാഹനത്തിന്റെ രേഖകൾ മുതലായവയെക്കുറിച്ചും വീഡിയോ വിശദീകരിക്കുന്നു.ആലപ്പുഴ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരൻ തയ്യാറാക്കിയ വീഡിയോ വകുപ്പിന്റെ സാമൂഹിക മാദ്ധ്യമങ്ങളിൽ ലഭ്യമാണ്.