റോഡിന് കുറുകെ മരം വീണു

Wednesday 28 May 2025 1:00 AM IST

മുഹമ്മ: പുത്തനമ്പലം അയ്യപ്പഞ്ചേരി റോഡിനു കുറുകെ ആഞ്ഞിലി മരം കടപുഴകി വീണു. വൈദ്യുതി കമ്പിയിലേക്കാണ് മരം പഠിച്ചത് .പുത്തനമ്പലം ക്ഷേത്രത്തിനു വടക്കുവശം പ്ലസ് ടു ഷാപ്പിനു സമീപം തിങ്കളാഴ്ച രാവിലെ 9ഓടെ ആഞ്ഞുവീശിയ കാറ്റിലാണ് മരം വീണത്. ഈ സമയം വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഏറെ നേരം ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. മുഹമ്മയിൽ നിന്നുള്ള കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയാണ് മരം വെട്ടിമാറ്റി ഗതാഗതവും വൈദ്യുതി ബന്ധവും പുന:സ്ഥാപിച്ചത്.