തൊഴിൽ മേള
Wednesday 28 May 2025 1:54 AM IST
കിളിമാനൂർ:ബ്ലോക്കുതല വിജ്ഞാന കേരളം തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ മേള കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന തൊഴിൽ മേളയിൽ ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിൽ നിന്ന് നൂറിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.കില ബ്ലോക്ക് കോഓർഡിനേറ്റർ സത്യശീലൻ.എം അദ്ധ്യക്ഷത വഹിച്ചു. കിലാ ജില്ലാ ഫെസിലിറ്റേറ്റർ എസ്.സുഭാഷ് ചന്ദ്രൻ പദ്ധതി വിശദീകരിച്ചു.പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,ബ്ലോക്ക് സെക്രട്ടറി ബിനിൽ.എസ് എന്നിവർ സംസാരിച്ചു.