മില്ലറ്റ് ദിനാചരണവും സെമിനാറും

Wednesday 28 May 2025 1:54 AM IST

വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മില്ലറ്റ് ദിനാചരണവും വാഴകൃഷി സെമിനാറും ഫീൽഡ് ഡേയും നടന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡും വിളപരിപാലനവിഭാഗവും സംയുക്തമായാണ് ശാസ്ത്രീയ മില്ലറ്റ് പരിശീലനവും പാചക മത്സരവും നടത്തിയത്. കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ മില്ലറ്റ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ശാലിനി പിള്ള അദ്ധ്യക്ഷയായി. കാർഷിക കോളേജ് അദ്ധ്യാപകരായ ഡോ. സുമ ദിവാകർ,ഡോ.ബീന.ആർ,ഡോ.അമീന.എം, ഡോ.സുഷ.വി.എസ്,ഡോ.ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള ഹൈടെക് അങ്കണവാടി അദ്ധ്യാപിക ജന്നറ്റ് ​മില്ലറ്റ് വിഭവങ്ങളെക്കുറിച്ച് അനുഭവം പങ്കുവെച്ചു. പാചക മത്സരത്തിൽ സമ്മാനാർഹരായ ലിജി വിജു,മഞ്ജു വിജി,ഐശ്വര്യ എന്നിവർക്ക് സമ്മാനം വിതരണം ചെയ്തു. കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിന്റെ നേതൃത്വത്തിലാണ് വാഴകൃഷി സെമിനാറും ഫീൽഡ്‌ഡേയും സംഘടിപ്പിച്ചത്.