ലഹരിവിരുദ്ധ സദസ്
Wednesday 28 May 2025 1:55 AM IST
ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാസംഘം ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും. 31ന് വൈകിട്ട് 3.30ന് ആറ്റിങ്ങൽ യൂണിയൻ ഹാളിൽ കരുതൽ 2 കെ 25 ലഹരി വിരുദ്ധസദസ് യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും.യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ഗീതാദേവി അദ്ധ്യക്ഷത വഹിക്കും.ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകും. ചിറയിൻകീഴ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ രാജേഷ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് എടുക്കും. കവയിത്രി ജയശ്രീ ആറ്റിങ്ങൽ ലഹരിവിരുദ്ധ കവിത ആലപിക്കും.ദെഞ്ചുദാസ് മുഖ്യപ്രഭാഷണം നടത്തും.