കോൺഗ്രസിനെ മെരുക്കാൻ ലീഗിന്റെ സഹായം തേടി അൻവർ

Wednesday 28 May 2025 1:49 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആയുധമാക്കി യു.ഡി.എഫ് പ്രവേശനം നേടാൻ പ്രയോഗിച്ച സമ്മർദ്ദ തന്ത്രങ്ങൾ കോൺഗ്രസ് പാടെ അവഗണിച്ചതോടെ, നിൽക്കകള്ളിയില്ലാതായ പി.വി.അൻവർ മുസ്‌ലിം ലീഗിന്റെ സഹായം തേടി. ഇന്നലെ രാവിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വസതിയിലെത്തിയ അൻവർ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുമായി ഫോണിലും ബന്ധപ്പെട്ടു. മാദ്ധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ പിൻവാതിൽ വഴിയാണ് കുഞ്ഞാലിക്കുട്ടിയെ വീട്ടിലെത്തി കണ്ടത്. പി.എം.എ.സലാമും ഇവിടെയുണ്ടായിരുന്നു.

യു.ഡി.എഫ് പ്രവേശനത്തിലും 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റെന്ന ആവശ്യത്തിലും കോൺഗ്രസിൽ നിന്ന് ഉറപ്പുവാങ്ങി നൽകണമെന്നാണ് ആവശ്യം. കോൺഗ്രസിന് മുന്നിൽ അവതരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും ലീഗ് നേതൃത്വം മറ്റ് ഉറപ്പുകൾ നൽകിയിട്ടില്ല. ആര്യാടൻ ഷൗക്കത്തിനെ വിമർശിച്ചതിലുള്ള അതൃപ്തി അറിയിച്ചു. വിവാദ പരാമർശങ്ങൾ പാടില്ലെന്ന് നിർദ്ദേശിച്ചു.

അൻവറിനെ ഒപ്പം നിറുത്തണമെന്ന അഭിപ്രായമാണ് ലീഗിനുള്ളതെങ്കിലും പരസ്യപ്രതികരണം എടുത്തുചാട്ടമായെന്നാണ് ലീഗിന്റെ വിലയിരുത്തൽ.

ജയപരാജയങ്ങളെ സ്വാധീനിക്കാനുള്ള ശേഷി അൻവറിന് ഇല്ലെന്ന് ലീഗ് കരുതുന്നു. എന്നാൽ, ആരോപണങ്ങളും വിവാദങ്ങളും സി.പി.എം മുതലെടുക്കുമെന്ന് ആശങ്കയുണ്ട്. ഇപ്പോൾ കൂടെ നിൽക്കട്ടെ, ​മറ്റ് തീരുമാനങ്ങൾ തിരഞ്ഞെടുപ്പിന് ശേഷമെന്നാണ് കോൺഗ്രസിന്റെ നിലപാട്.

മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഒഴികെ പ്രധാന കോൺഗ്രസ് നേതാക്കളൊന്നും അൻവറിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. അൻവർ ഒരു അസറ്റല്ലേ..എന്നായിരുന്നു സുധാകരന്റെ പ്രതികരണം. യു.ഡി.എഫിൽ എടുക്കുന്നത് പുതിയ സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, സുധാകരന്റെ ഉറ്റഅനുയായിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ. ജയന്ത് എന്നിവർ അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തി ചർച്ച നടത്തി. സൗഹൃദ സന്ദർശനമെന്നാണ് ഇരുവരും പറ‍ഞ്ഞത്.

 ഉടൻ തീരുമാനമെന്ന് അൻവർ

യു.ഡി.എഫിൽ എടുക്കാമെന്ന് പറയുന്നതല്ലാതെ എടുക്കുന്നില്ലെന്ന് പി.വി.അൻവർ പറഞ്ഞു. ഘടകകക്ഷിയാക്കണമെന്നതിൽ ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് തീരുമാനം പറയട്ടെ. മത്സരിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല. എല്ലാ കാര്യങ്ങളിലും ഉടൻ തീരുമാനമുണ്ടാകും. കോൺഗ്രസിൽ നിന്ന് ഉത്തരവാദപ്പെട്ട ആരും വിളിച്ചില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയെ കണ്ടശേഷം അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു

 തീ​രു​മാ​നി​ക്കേ​ണ്ട​ത് ​അ​ൻ​വ​ർ​:​ ​വി.​ഡി.​ ​സ​തീ​ശൻ

തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ന്ത് ​നി​ല​പാ​ട് ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത് ​പി.​വി.​ ​അ​ൻ​വ​റാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​‌​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​നി​ല​മ്പൂ​രി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​പ​റ​ഞ്ഞ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യും​ ​യു.​ഡി.​എ​ഫി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യും​ ​സ​ഹ​ക​രി​ക്കു​മോ​യെ​ന്ന​ത് ​അ​ദ്ദേ​ഹ​മാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​സ​ഹ​ക​രി​ച്ചാ​ൽ​ ​ഒ​ന്നി​ച്ചു​പോ​കും.​ ​അ​ൻ​വ​ർ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ ​ശേ​ഷം​ ​യു.​ഡി.​എ​ഫ് ​അ​ഭി​പ്രാ​യം​ ​പ​റ​യും.​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പ്ര​ഖ്യാ​പി​ച്ച് ​യു.​ഡി.​എ​ഫ് ​ഏ​റെ​ ​മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ട്.​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​പു​തി​യ​ ​വോ​ട്ടു​ക​ളി​ൽ​ ​എ​ണ്ണാ​യി​ര​ത്തോ​ളം​ ​ചേ​ർ​ത്ത​ത് ​യു.​ഡി.​എ​ഫാ​ണ്.

 അ​ൻ​വ​ർ​ ​യു.​ഡി.​എ​ഫി​ന്റെ ഭാ​ഗ​മാ​കും​:​ ​കെ.​ ​സു​ധാ​ക​രൻ

പി.​വി.​ ​അ​ൻ​വ​ർ​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഭാ​ഗ​മാ​കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​അ​ൻ​വ​റി​ന് ​അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യ​ ​അ​ഭി​പ്രാ​യ​മു​ണ്ട്.​ ​അ​ത് ​ത​ത്കാ​ലം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​യു.​ഡി.​എ​ഫു​മാ​യി​ ​അ​ൻ​വ​റി​ന് ​ഒ​രു​ ​പ്ര​ശ്‌​ന​വു​മി​ല്ല.​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്തി​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​പ്പോ​ൾ​ ​അ​ൻ​വ​റി​ന് ​നീ​ര​സ​മു​ണ്ടാ​യി.​ ​എ​ന്നാ​ല​ത് ​യു.​ഡി.​എ​ഫു​മാ​യു​ള്ള​ ​അ​ൻ​വ​റി​ന്റെ​ ​ബ​ന്ധ​ത്തെ​ ​പോ​റ​ലേ​ൽ​പ്പി​ക്കി​ല്ല.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​ ​അ​ൻ​വ​റു​മാ​യി​ ​വി​ശ​ദ​മാ​യി​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​ആ​ര്യാ​ട​ൻ​ ​മു​ഹ​മ്മ​ദി​ന്റെ​ ​മ​ക​നാ​ണ് ​ഷൗ​ക്ക​ത്ത്.​ ​ആ​ര്യാ​ട​ന്റെ​ ​ച​രി​ത്രം​ ​മ​ല​പ്പു​റം​ ​മ​ണ്ണി​നെ​ ​ഇ​ള​ക്കി​മ​റി​ക്കു​ന്ന​ ​ഒ​ന്നാ​ണ്.​ ​ഷൗ​ക്ക​ത്തി​ന് ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ത് ​ആ​ര്യാ​ട​ൻ​ ​മു​ഹ​മ്മ​ദി​ന് ​ന​ൽ​കു​ന്ന​തി​ന് ​തു​ല്യ​മാ​ണ്.​ ​അ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​മെ​ന്നും​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

 അ​ൻ​വ​റി​ന്റെ​ ​ആ​രോ​പ​ണം അ​ത്ഭു​ത​പ്പെ​ടു​ത്തി​:​ ​ഷൗ​ക്ക​ത്ത്

പി.​വി.​ ​അ​ൻ​വ​റി​ന്റെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​പാ​ർ​ട്ടി​യും​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വ​വും​ ​മ​റു​പ​ടി​ ​പ​റ​യു​മെ​ന്ന് ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത്.​ ​വി​മ​ർ​ശ​ന​ങ്ങ​ളും​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​അ​ദ്ഭു​ത​പ്പെ​ടു​ത്തി.​ ​നി​ല​മ്പൂ​രി​ൽ​ ​ജ​നി​ച്ച് ​ഇ​വി​ടെ​ ​ജീ​വി​ക്കു​ന്ന​ ​ഒ​രാ​ളാ​ണ്.​ ​ജ​ന​ങ്ങ​ൾ​ക്ക് ​എ​ന്നെ​ ​അ​റി​യാം.​ ​മ​റ്റ് ​ആ​രോ​പ​ണ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ന്നി​ല്ല.​ ​വി​വാ​ദ​ങ്ങ​ൾ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ള​ല്ല​ ​ഞാ​ൻ.​ ​നി​ല​മ്പൂ​രി​ന്റെ​ ​വി​ക​സ​ന​ ​മു​ര​ടി​പ്പും​ ​വ​ന്യ​ജീ​വി​ ​ശ​ല്യ​വും​ ​ആ​ദി​വാ​സി​ക​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ച​ർ​ച്ച​യാ​വേ​ണ്ട​ത്.​ ​നി​ല​മ്പൂ​ർ​ ​തി​രി​ച്ച് ​പി​ടി​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​പി​താ​വി​ന്റെ​ ​അ​ഭി​ലാ​ഷം.​അ​തി​ന്റെ​ ​സ​ഫ​ലീ​ക​ര​ണ​മാ​ണ് ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ന​ട​ക്കേ​ണ്ട​ത്.

'അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്യും. കൂടിയാലോചനകൾ നടത്തും. ലീഗ് മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ല. എന്നാൽ യു.ഡി.എഫിന് പ്രശ്നങ്ങൾ വരികയാണെങ്കിൽ തങ്ങളുടേതായ രീതിയിൽ ഇടപെടും".

- പി.കെ. കുഞ്ഞാലിക്കുട്ടി,

മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി