പ്രാദേശിക പ്രശ്‌നങ്ങൾ ഏറ്റെടുക്കും, നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും: വീഴ്ചയിൽ നിന്നെഴുന്നേൽക്കാൻ കോൺഗ്രസ് ശ്രമം ഇങ്ങനെ

Tuesday 10 September 2019 2:40 PM IST

പ്രാദേശിക പ്രശ്നങ്ങൾ ഏറ്റെടുക്കാനും നേതാക്കളോട് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാന ഘടകങ്ങളോടും ഉടൻ തന്നെ പ്രേരക്മാരുടെ ലിസ്‌റ്റ് തയ്യാറാക്കി അയയ്ക്കാൻ നി‌ർദ്ദേശിച്ചു. നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം ഏ‌റ്റെ‌ടുത്ത് നടത്താനും കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പാർട്ടി പ്രവർത്തകർക്ക് ബ്ലോക്ക് തലത്തിൽ പരിശീലനവും നൽകും.