ആശാവർക്കേഴ്‌സ് ധർണ നടത്തി
Wednesday 28 May 2025 12:11 AM IST
തൃശൂർ: തൊഴിലാളികളുടെ അവകാശങ്ങൾ നിരാഹരിച്ചാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നതെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. തൊഴിലാളി വർഗത്തോട് കാണിക്കുന്ന വഞ്ചനാപരമായ നിലപാടുകൾക്കെതിരെ പ്രക്ഷോഭ പരിപാടികൾക്ക് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് ആശാവർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ കേരളം തൃശൂർ ഡി.പി.എം ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാവർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശകുന്തള സജീവ് അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിദ്യ രമേഷ്, ട്രഷറർ വിജിനി ഗോപി, കെ.വി.സുമ ഗിരിജൻ, ആർ.രജനി ജ്ഞാനേശ്വരി തുടങ്ങിയവർ സംസാരിച്ചു.