വിമണ്‍ സ്‌റ്റേ ഹോമിന് പുതിയ പേര്

Wednesday 28 May 2025 12:12 AM IST

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ നിർമിച്ച സ്‌റ്റേ ഹോം ഫോർ വിമണിന് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയുടെ പേര് നൽകാൻ നഗരസഭ കൗൺസിൽ ഐകകണ്‌ഠ്യേന തീരുമാനിച്ചു. ഈ മാസം 31ന് മന്ത്രി എം.ബി.രാജേഷാണ് സ്ത്രീകൾക്ക് മാത്രമായ ലോഡ്ജ് സംവിധാനമുള്ള സ്‌റ്റേ ഹോം ഫോർ വിമൺ ഉദ്ഘാടനം ചെയ്യുന്നത്. പേര് സംബന്ധിച്ച നിർദേശം സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എ.എം.ഷെഫീറാണ് ഉന്നയിച്ചത്. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എ.എസ്.മനോജ് പിന്താങ്ങി. തൈക്കാട് ആയുർവേദ ഡിസ്‌പെൻസറിക്ക് മുകളിൽ പ്രവർത്തിക്കുന്ന ചക്കംകണ്ടം സബ് സെന്റർ തൊട്ടടുത്ത കെട്ടിടത്തിൽ നേരത്തെ തുടർ വിദ്യാകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷനായി.