ജവഹർലാൽ നെഹ്റു അനുസ്മരണം
തൃശൂർ: നെഹ്‌റുവിന്റെ ദർശനങ്ങളാണ് ഭാരതത്തിന്റെ ജീവരക്തമെന്ന് അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ. സ്വാതന്ത്ര്യാനന്തരം രാജ്യം നിലനിൽക്കുമോയെന്ന ഭയം അതിജീവിച്ചത് നെഹ്‌റുവിന്റെ നയങ്ങളാണ്. ഫലകങ്ങൾ മാറ്റിയും പദ്ധതിപ്പേരുകൾ മാറ്റിയും ജന്മനസുകളിലെ നെഹ്‌റുവിനെ ആർക്കും മായ്ച്ചുകളയാൻ സാധിക്കില്ലെന്നും തേറമ്പിൽ കൂട്ടിച്ചേർത്തു. നെഹ്റുവിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി.ശശികുമാർ, ഐ.പി.പോൾ, കെ.കെ.ബാബു, അഡ്വ. വി.സുരേഷ് കുമാർ, അഡ്വ. സിജോ കടവിൽ, കെ.എച്ച്.ഉസ്മാൻ ഖാൻ, എം.എസ്.ശിവരാമകൃഷ്ണൻ, കെ.വി.ദാസൻ, സജീവൻ കുരിയച്ചിറ, ബൈജു വർഗീസ്, രവി താണിക്കൽ, ഒ.ജെ.ജനീഷ്, സി.ഐ.സെബാസ്റ്റ്യൻ, കെ.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഡി.സി.സിയിൽ നടന്ന നെഹ്റുവിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു