ജവഹർലാൽ നെഹ്റു ചരമവാർഷികം

Wednesday 28 May 2025 12:15 AM IST

ചേർപ്പ്: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 61ാം ചരമ വാർഷികത്തോടനുബന്ധിച്ച് ചേർപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി ട്രഷറർ കെ.കെ.കൊച്ചുമുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദ്, ടി.എൻ.ഉണ്ണിക്കൃഷ്ണൻ, ഐ.എ.വിൽസൺ, കെ.ആർ.പി.പീയൂസ്, ഷാജൻ കൈപ്പള്ളി, കെ.പി.സുബ്രൻ, വി.ബി.സുരേന്ദ്രൻ, പി.എച്ച്.ഉമ്മർ, സി.എ.കരീം, സി.എൻ.പ്രേംഭാസി, പി.സന്ദീപ്, എ.എസ്.ഉണ്ണിക്കൃഷ്ണൻ, ജോൺജി ആലപ്പാട്, ബൈജു സെൻ ജോൺ, സുലോചന, വി.ഒ.സന്തോഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.