ശുചീകരണ പ്രവൃത്തി വിലയിരുത്തി
Wednesday 28 May 2025 12:18 AM IST
തൃശൂർ: അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവൃത്തികൾ വിലയിരുത്താൻ കണ്ടശ്ശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. എച്ച്.എസ്.എസ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ശുചീകരണ പ്രവൃത്തികൾ മേയ് 30ന് മുന്നോടിയായി പൂർത്തിയാക്കാനും സ്‌കൂൾ അധികൃതർക്ക് കളക്ടർ നിർദേശം നൽകി. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി, എൽ.പി വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ക്ലാസ് മുറികൾ, അടുക്കള, ടോയ്‌ലറ്റ്, ഓഫീസ് തുടങ്ങിയവയുടെ പ്രവർത്തനവും വിലയിരുത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അജിതകുമാരി, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ അബീദ, മണലൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വാണി തുടങ്ങിയവർ ഉണ്ടായിരുന്നു.