വസുദേവ് മേനോൻ ദേശീയ ചാമ്പ്യൻ
Wednesday 28 May 2025 12:19 AM IST
തൃശൂർ: മഹാരാഷ്ട്രയിൽ നടന്ന ആൾ ഇന്ത്യ ക്ലാസിക്കൽ പവർലിഫ്ടിംഗ് മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ 120 പ്ലസ് വിഭാഗത്തിൽ വസുദേവ് മേനോന് ദേശീയ റെക്കോർഡോടെ സ്വർണം. സ്‌കോട്ട് , ഡെഡ് ലിഫ്റ്റ് എന്നീ വിഭാഗത്തിൽ സ്വർണവും ബെഞ്ച് പ്രസ് വിഭാഗത്തിൽ വെള്ളിയും നേടിയാണ് ചാമ്പ്യനായത്. പരിശീലകരായ ബിബിൻ ജോയിയുടെയും ആഷിമോളുടെയും കീഴിലുള്ള ഒമ്പത് മാസത്തെ പരിശീലനം കൊണ്ടാണ് വിജയം നേടിയത്. തൃശൂർ സി.എം.എസ് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാർത്ഥിയാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പവർ ലിഫ്ടിംഗ് മത്സരത്തിൽ സ്വർണം നേടിയാണ് ദേശീയ മത്സരത്തിന് അർഹത നേടിയത്. ഫോട്ടോഗ്രാഫർ പ്രദീപ് കുന്നമ്പത്തിന്റെയും രെഞ്ചു ഗോപിനാഥന്റെയും മകനാണ്.