ലക്ഷദ്വീപ് സ്വദേശിനിയെ അപമാനിച്ച യുവാവ് അറസ്റ്റിൽ
Wednesday 28 May 2025 12:51 AM IST
കണ്ണൂർ: ആർക്കിടെക്ട് ആയി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച പ്രതിയെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തയ്യിൽ വെറ്റിലപ്പള്ളി വയൽ എന്ന സ്ഥലത്ത് താമസിക്കുന്ന ടി.കെ ഫവാസിനെ (43) യാണ് അറസ്റ്റു ചെയ്തത്. യുവതിയുടെ മേൽനോട്ടത്തിൽ കടലായി എന്ന സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വച്ച് 23 നാണ് സംഭവം. ഇന്റീരിയർ വർക്ക് ചെയ്യാനെത്തിയ പ്രതി മറ്റുള്ളവർ ഇല്ലാത്ത നേരം നോക്കിയാണ് കൃത്യം നടത്തിയത്. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ സനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ് കുമാർ, എ.എസ്.ഐ രഞ്ജിത്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.