ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ കുറ്റവിമുക്തനാക്കി
ധാക്ക:1971ലെ രാജ്യത്തെ വിമോചന യുദ്ധത്തിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ മുതിർന്നനേതാവായ എ.ടി.എം അസ്ഹറുൽ ഇസ്ലാമിന്റെ ശിക്ഷ ബംഗ്ലാദേശ് സുപ്രീംകോടതി റദ്ദാക്കി. 2012 മുതൽ ഇസ്ലാം കസ്റ്റഡയിലായിരുന്നു. സ്വാതന്ത്രസമരകാലത്ത് കൊലപാതകം, ബലാത്സംഗം, വംശഹത്യഎന്നീ കുറ്റങ്ങൾ ചുമത്തി 2014ൽ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2019ൽ വിധി ശരിവച്ചു. എന്നാൽ 2025 ഫെബ്രുവരി 27ന് സമർപ്പിച്ച പുതിയ അപ്പീലിനെ തുടർന്നാണ് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് സയ്യിദ് റഫാത്ത് അഹമ്മദ് ഉൾപ്പെട്ട ബെഞ്ച് കുറ്റവിമുക്തനാക്കിയത്. ഈ വിധി ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. പ്രതിപക്ഷ പാർട്ടിയായ അവാമി ലീഗിൽ നിന്ന് വിമർശനത്തിന് ഇടയാക്കി. ഇത് രാജ്യത്തിനും വിമോചന സമരത്തിൽ പങ്കെടുത്തവർക്കും രക്തസാക്ഷിയായവർക്കും അപമാനമാണെന്ന് അവാമി ലീഗ് പാർട്ടി എക്സിൽ കുറിച്ചു. സ്വാതത്രത്തിന്റെയും ഉത്തരവാദത്തത്തിന്റെയും മൂല്യങ്ങൾ ഉർയത്തിപ്പിടിക്കുന്നതിൽ ജുഡീഷ്യറി പരാജയപ്പെട്ടെന്നും പാർട്ടി ആരോപിച്ചു. 15 വർഷത്തെ പ്രധാനമന്ത്രി ഭരണകാലത്ത് ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ശിക്ഷിക്കപ്പെട്ട ആറ് മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ഇസ്ലാം.
1971ലെ വിമോചന യുദ്ധത്തിൽ ഹസീനയുടെ ഭരണകാലത്ത് നടന്ന കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ആറ് ജമാഅത്ത് നേതാക്കളെയെങ്കിലും തൂക്കിലേറ്റി. വധശിക്ഷകൾ പിഴവുകളുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വിവിധ അവകാശ സംഘടനകൾ വിമർശിച്ചു .
അബ്ദുൾ ഖാദർ മൊല്ലയെ 2013 ഡിസംബറിലും മുഹമ്മദ് കമറുസ്സമാൻ, അലി അഹ്സൻ മുഹമ്മദ് മുജാഹിദ്, സലാവുദ്ദീൻ ക്വദർ ചൗധരി എന്നിവരെ 2015ൽ മോതിയൂർ റഹ്മാൻ നിസാമി, മിർ ഖാസെം അലി എന്നിവരെ 2016ലും തൂക്കിലേറ്റി.
1972ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് മുജിബുർ റഹ്മാനാണ് ജമാഅത്തിനെ ആദ്യമായി നിരോധിച്ചത്, 2013ൽ മുജിബുർ റഹ്മാന്റെ മകളായ ഹസീനയുടെ ഭരണകൂടം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കി.
2001 ലെ ദേശീയ തിരഞ്ഞെടുപ്പ് മുതൽ ജമാഅത്ത് പ്രധാന പ്രതിപക്ഷമായ ബിഎൻപിയുടെ പ്രധാന സഖ്യകക്ഷിയാണ്.
2024 ഓഗസ്റ്റിൽ, വലിയ പ്രതിഷേധങ്ങൾ ഭയന്ന്, ഹസീന ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറിനെയും മറ്റ് അനുബന്ധ സംഘടനകളെയും ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചു.
ഹസീന ഭരണകൂടം പുറത്താക്കപ്പെട്ട് പത്ത് ദിവസത്തിന് ശേഷം, ഒരു ദശാബ്ദത്തിനു ജമാഅത്ത് അതിന്റെ ഓഫീസ് തുറന്നു.
1941ൽ ബ്രിട്ടീഷ് ഇന്ത്യയിൽ ഇസ്ലാമിക പണ്ഡിതനായ അബു ആലാ മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. കാലക്രമേണ, ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനത്തിനുശേഷം, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ഇന്ത്യ ഭരിക്കുന്ന കാശ്മീർ എന്നിവിടങ്ങളിൽ പാർട്ടി വ്യക്തിഗത ശാഖകൾ സ്ഥാപിച്ചു.