സ്റ്റാർഷിപ്പ് 9-ാം പരീക്ഷണം ഇന്ന്
ടെക്സാസ്: ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഇന്ന്. ഒമ്പതാം പരീക്ഷണ വിക്ഷേപണമാണ് നടക്കുന്നത്. പുലർച്ചെ ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്സസിലെ ബോക്കാചിക്കയിലുള്ള സ്റ്റാർബേസിൽ നിന്നാണ് വിക്ഷേപിക്കുക. സ്റ്റാർഷിപ്പിന്റെ ഏഴ്,എട്ട് വിക്ഷേപണ പരീക്ഷണങ്ങൾ പരാജയമായിരുന്നു. അതിനാൽ റോക്കറ്റിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് 9ാം പരീക്ഷണത്തിന് തയാറെടുക്കുന്നത്. ഇതിന് മുമ്പ് ഭൂമിയിലെ കൂറ്റൻ യന്ത്രക്കൈയിലേക്ക് വിജയകരമായി ലാൻഡ് ചെയ്യിച്ച സൂപ്പർ ഹെവി ബൂസ്റ്റർ വീണ്ടും ഉപയോഗിക്കാൻ കമ്പനി ശ്രമിക്കുന്നത് ഇതാദ്യമായിരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഭാഗങ്ങൾ മാറ്റിസ്ഥാപിച്ച് ബൂസ്റ്ററിന്റെ 33 റാപ്‌റ്റർ എഞ്ചിനുകളിൽ 29 എണ്ണം വീണ്ടും ഉപയോഗിക്കുന്നുണ്ടെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കി. വിക്ഷേപണത്തിന് ശേഷം ബൂസ്റ്റർ ഭാഗം ലോഞ്ച് പാഡിലെ മെക്കാസില്ലയിലേക്ക് തിരികെ വരുന്നതിന് പകരം കടലിൽ ലാന്‍ഡ് ചെയ്യിക്കാനാൻ സ്പേസ് എക്സ് തീരുമാനിക്കുന്നതായാണ് റിപ്പോർട്ടുക ൾ പറയുന്നത്. വിക്ഷേപണത്തിന് 30 മിനിറ്റ് മുൻപ് സ്പേസ് എക്സിന്റെ വെബ്സൈറ്റിലും യൂട്യൂബ് അകൗണ്ടുകൾ വഴി പരീക്ഷണ വിക്ഷേപണത്തിന്റെലൈവ്‌സ്ട്രീമിംഗ് ആരംഭിക്കും.