ഹാർവാർഡിന് നൽകിയ കരാറുകൾ റദ്ദാക്കാൻ ട്രംപ്

Wednesday 28 May 2025 1:21 AM IST

വാഷിംഗ്ടൺ: ഹാർവാർഡ് സർവകലാശാലയ്‌ക്ക് നൽകിയ കരാറുകൾ റദ്ദാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നി‌ർദ്ദേശം. പത്തുകോടി ഡോളറിന്റെ കരാറുകൾ റദ്ദാക്കാൻ സർക്കാർ ഫെഡറൽ ഏജൻസികളോട് നിർദ്ദേശിച്ചു. വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം ഉൾപ്പെടെയുള്ളവയിൽ സർക്കാർ നിർദ്ദേശം അംഗീകരിക്കാൻ ഹാർവാർഡ് തയ്യാറായിരുന്നില്ല. ഇതേതുടർന്ന് സർവകലാശാലയ്ക്കുള്ള, 200 കോടിയിലധികം ഡോളറിന്റെ സഹായധനം ട്രംപ് നിറുത്തിയിരുന്നു. പിന്നാലെയാണ് കരാറുകൾ മരവിപ്പിക്കാനുള്ള നീക്കം. പകരം വേറെ സംവിധാനത്തെ കണ്ടെത്താനും ആവശ്യപ്പെട്ട് ഫെഡറൽ ഏജൻസികൾക്ക്, ജനറൽ സർവീസസ് അഡ്മിനിസ്‌ട്രേഷൻ നിർദ്ദേശം നൽകി.ഇതോടെ ഒൻപതോളം ഫെഡറൽ ഏജന്‍സികളുമായുള്ള കരാർ സർവകലാശാലയ്ക്ക് നഷ്ടമാകുമെന്നാണ് സൂചന. ജൂൺ 6ന് മുൻപ് കരാറുകൾ പിൻവലിക്കാൻ ഫെഡറൽ വകുപ്പുകൾക്ക് നിർദ്ദേശം