സർക്കാരുമായി ഒന്നിച്ച് പ്രവർത്തിക്കും: ബംഗ്ലാദേശ് സൈന്യം

Wednesday 28 May 2025 1:23 AM IST

ധാക്ക: രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബംഗ്ലാദേശ് ഉന്നത സൈനിക ഉദ്യോഗസ്ഥൻ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സ‌ർക്കാരും സൈന്യവും തമ്മിലുള്ള വിള്ളൽ ശക്തമാകുന്നെന്ന അഭ്യൂഹങ്ങൾക്കിടയിലാണിത്. തിങ്കളാഴ്ച ധാക്കയിൽ നടന്ന പത്രസമ്മേളനത്തിൽ ബംഗ്ലാദേശ് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ എം.ഡി നസിം-ഉദ്-ദൗളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ക്ഷേമത്തിനും പരമാധികാരത്തിനുമായി സുരക്ഷ നിലനിറുത്താൻ ശ്രമിക്കും. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അതിന് തുല്യ ഉത്തവാദിത്വമാണുള്ളത്. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തേക്ക് ഐക്യ രാഷ്ട്രസഭ നി‌ർദ്ദേശിച്ച മാനുഷിക ഇടനാഴിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേ, സ‌‌‌ർക്കാരും സൈന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു ഊഹാപോഹത്തിന് ഇവിടെ സ്ഥാനമില്ലെന്നും സർക്കാരും സൈന്യവും പരസ്പരം ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുമെന്നെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ബം​ഗ്ലാ​ദേ​ശി​ൽ​ ​രാ​ഷ്ട്രീ​യ​ ​പ്ര​തി​സ​ന്ധി​ ​തു​ട​രു​ന്ന​തി​നി​ടെ​ ​അ​ട്ടി​മ​റി​ ​നീ​ക്ക​ത്തി​ന് ​സൈ​ന്യം​ ​പ​ദ്ധ​തി​യി​ടു​ന്ന​താ​യി​ ​അ​ഭ്യൂഹങ്ങൾക്കിടയിലാണിത്.​ ​ഇ​ട​ക്കാ​ല​ ​സ​ർ​ക്കാ​ർ​ ​ത​ല​വ​ൻ​ ​മു​ഹ​മ്മ​ദ് ​യൂ​നു​സി​നെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കാ​നു​ള്ള​ ​എ​ല്ലാ​ ​മാ​ർ​ഗ്ഗ​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സൈ​നി​ക​ ​മേ​ധാ​വി​ ​ജ​ന​റ​ൽ​ ​വാ​ക്ക​ർ​-​ഉ​സ്-​സ​മ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വൃ​ത്ത​ങ്ങ​ളെ​ ​ഉ​ദ്ധ​രി​ച്ച് ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മം കഴിഞ്ഞ ദിവസം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തിരുന്നു. 2025 അവസാനത്തോടെ യൂനുസിനെ സൈന്യം സമ്മർദ്ദത്തിലാക്കുന്നണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.യൂ​നു​സ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​തെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​ക​ടി​ച്ചു​തൂ​ങ്ങു​ന്ന​തി​നോ​ട് ​വാ​ക്ക​റി​ന് ​അ​തൃ​പ്തി​യു​ണ്ട്.​എന്നാൽ ഇതുവരെ യൂനുസ് ഇതിന് പ്രതികരിച്ചിട്ടില്ല.ഇത് ​അം​ഗീ​ക​രി​ക്കാ​ൻ​ ​വാ​ക്ക​ർ​ ​ത​യ്യാ​റ​ല്ല.

ഇ​ട​ക്കാ​ല​ ​സ​ർ​ക്കാ​രി​നെ​ ​വെ​ല്ലു​വി​ളി​ക്കാ​ൻ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​വാ​ക്ക​റി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​പാ​ർ​ല​മെ​ന്റ് ​പി​രി​ച്ചു​വി​ട്ടാ​ൽ​ 90​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്ത​ണ​മെ​ന്ന് ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​പ​റ​യു​ന്നുണ്ട്. അതിനാൽ​ ​ഇ​ട​ക്കാ​ല​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​യ​മ​പ​ര​മാ​യ​ ​അ​ടി​ത്ത​റ​ ​ദു​ർ​ബ​ല​മാ​ണ്.

​തി​ര​ഞ്ഞെ​ടു​പ്പി​നാ​യി​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളെ​ ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​രാ​നും​ ​വാ​ക്ക​റി​ന് ​പ​ദ്ധ​തി​യു​ണ്ട്.​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്റി​ ​ഖാ​ലി​ദ​ ​സി​യ​യു​ടെ​ ​ബം​ഗ്ല​ദേ​ശ് ​നാ​ഷ​ണ​ലി​സ്റ്റ് ​പാ​ർ​ട്ടി​ ​(​ബി.​എ​ൻ.​പി​)​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു.​ ​യൂ​നു​സി​ൽ​ ​നി​ന്ന് ​അ​ധി​കാ​ര​ ​കൈ​മാ​റ്റം​ ​സാ​ദ്ധ്യ​മാ​യി​ല്ലെ​ങ്കി​ൽ​ ​ബം​ഗ്ലാ​ദേ​ശ് ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​താ​ത്കാ​ലി​ക​ ​നി​യ​ന്ത്ര​ണം​ ​സൈ​ന്യം​ ​ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.