ചൈനയിൽ കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: 5 മരണം
Wednesday 28 May 2025 1:24 AM IST
ബീജിംഗ്: കിഴക്കൽ ചൈനയിലെ കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. 19 പേർക്ക് പരിക്കേറ്റു. ആറു പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഷാൻഡോങ് പ്രവശ്യയിലെ വെയ്ഫാങ് നഗരത്തിലെ ഷാൻഡോങ് യൂദാവോ കെമിക്കൽ പ്ലാന്റിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേറ്റ് മാറ്റി. . ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിൽ കട്ടിയുള്ള കറുപ്പും ഓറഞ്ചും നിറത്തിലുള്ള പുക ആകാശത്തേക്ക് ഉയരുന്നതും സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ പൊട്ടിത്തെറിക്കുന്നതും കാണാം.സമീപത്തുള്ള താമസക്കാർ മാസ്ക് ധരിക്കാൻ അധികൃതർ നിർദ്ദേശിച്ചു.