വിസാ അഭിമുഖം മരവിപ്പിച്ച് ട്രംപ് ഭരണകൂടം

Wednesday 28 May 2025 1:25 AM IST

വാഷിംഗടൺ: പുതിയ വിദ്യാർത്ഥി വിസാ അഭിമുഖങ്ങൾ താത്കാലികമായി മരവിപ്പിച്ച് ട്രംപ് ഭരണകൂടം. വിദേശ അപേക്ഷകരെല്ലാം നിർബന്ധിത സോഷ്യൽ മീഡിയ പരിശോധനയ്ക്ക് വിധേയരാകണമെന്ന നയം പരിഗണിക്കുന്നതിനാലാണിത്. വിദ്യാർത്ഥി, എക്സ്ചേഞ്ച് വിസിറ്റർ ( എഫ്.എം.ജി ) അപേക്ഷകർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അഭിമുഖം നടത്തരുതെന്ന് എല്ലാ യു.എസ് എംബസികളോടും കോൺസുലാർ ഓഫീസുകളോടും നിർദ്ദേശിച്ചു.

നിലവിൽ അഭിമുഖം നിശ്ചയിച്ചിട്ടുള്ളവർക്ക് ഇത് ബാധകമല്ലെന്ന് വിദേശകാര്യ സെക്രട്ടറി മാ‌ർക്കോ റൂബിയോ വ്യക്തമാക്കി.