കമൽഹാസൻ വീണ്ടും മലയാളത്തിൽ? മടങ്ങി വരവ് ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ, പ്രതികരിച്ച് സൂപ്പർ താരം

Wednesday 28 May 2025 6:51 PM IST

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ- മണിരത്നം ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തിൽ മലയാളി താരമായ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടുത്തിടെ ജോർജുവിനെ കുറിച്ച് കമൽഹാസൻ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇരട്ടയെന്ന സിനിമയിലാണ് ജോജുവിനെ കാണുന്നതെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് അസൂയ തോന്നിയെന്നുമാണ് കമൽ പറഞ്ഞത്.

ഇതിന് പിന്നാലെ ഈ വാക്കുകൾക്ക് നന്ദി അറിയിച്ച് ജോജുവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ജോജു സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ അഭിനയിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് കമൽഹാസൻ. തിരുവനന്തപുരത്ത് നടന്ന് തഗ് ലെെഫിന്റെ വാർത്താസമ്മേളനത്തിലാണ് കമൽ പ്രതികരിച്ചത്.

'ജോജു ഒരു നല്ല നടൻ മാത്രമല്ല നല്ല സംവിധായകൻ കൂടിയാണ്. അദ്ദേഹം സംവിധാനം ചെയ്ത 'പണി'യെന്ന സിനിമ വളരെ പ്രശംസ നേടിയിരുന്നു. അങ്ങനെയാണെങ്കിൽ ജോജുവിന്റെ അടുത്ത ചിത്രത്തിൽ കമൽ സാർ കാണുമോ?​',- എന്നാണ് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. ജോജു വിളിച്ചാൽ താൻ തീർച്ചയായും ആ സിനിമയുടെ ഭാഗം ആകുമെന്നായിരുന്നു കമലിന്റെ മറുപടി. എന്റെ പണി കളയല്ലേയെന്നും അപ്പോൾ തമാശ രൂപത്തിൽ ജോജു പറയുന്നുണ്ട്.

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് 'തഗ് ലെെഫ്' നിർമ്മിക്കുന്നത്. സിലമ്പരശൻ, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അടുത്തമാസം അഞ്ചിനാണ് ചിത്രം റീലിസ് ചെയ്യുന്നത്. മ​ണി​ര​ത്ന​ത്തി​നൊ​പ്പം​ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ​ ​എ.​ആ​ർ​ ​റ​ഹ്മാ​നും​ ​എ​ഡി​റ്റ​ർ​ ​ശ്രീ​ക​ർ​ ​പ്ര​സാ​ദും​ ​ഈ​ ​ചി​ത്ര​ത്തി​ലും​ ​ഒ​രു​മി​ക്കു​ന്നു​ണ്ട്.​ ​നേ​ര​ത്തെ​ ​മ​ണി​ര​ത്നം​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ ​ര​വി​ ​കെ.​ ​ച​ന്ദ്ര​നാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാ​ഫ​ർ​:​ ​അ​ൻ​പ​റി​വ് ​മാ​സ്റ്റേ​ഴ്സ്.