മെഡിക്കൽ ക്യാമ്പ്
Thursday 29 May 2025 1:21 AM IST
തിരുവനന്തപുരം: വള്ളക്കടവ് ബിലാൽ നഗർ,ഗാന്ധിനഗർ സൗഹൃദ റസിഡന്റ്സ് അസോസിയേഷനുകൾ ഗവ. സിദ്ധ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ആന്റണിരാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബിലാൽ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിലാൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ഹരികുമാർ, സാജിത നാസർ,ഗവ.സിദ്ധ ഹോസ്പിറ്റൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.സമിത,സൗഹൃദ റസിഡന്റ്സ് അസോസിയേഷൻപ്രസിഡന്റ് നാസിമുദ്ദീൻ,ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഷറഫുദ്ദീൻ,ബാർ അസോസിയേഷൻ സെക്രട്ടറി വള്ളക്കടവ് മുരളീധരൻ, ബിലാൽ നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി മഹ്ഷൂഖ് എന്നിവർ സംസാരിച്ചു.