പുസ്തക പ്രകാശനം
Thursday 29 May 2025 1:22 AM IST
തിരുവനന്തപുരം: ഐ.ഐ.ടി ഡൽഹിയിലെ ഡോ.ഡാർലീ ഉമ്മൻ കോശി എഴുതിയ 'ഓൾ ബൈ ഡിസൈൻ', ''ദി ജെമിനി മാൻ' എന്നീ പുസ്തകങ്ങളുടെ പ്രകാശനം 30ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിൽ പുറത്തിറക്കും.'ഓൾ ബൈ ഡിസൈൻ' എന്ന പുസ്തകം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെറിയാൻ ഫിലിപ്പിന് നൽകി പ്രകാശനം ചെയ്യും. 'ദി ജെമിനി മാൻ' മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പ്രകാശനം ചെയ്യും.സദ്ഭാവന ട്രസ്റ്റ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് മുഖ്യാതിഥിയാകും.