എസ്.പി മെഡിഫോർട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
Thursday 29 May 2025 2:31 AM IST
തിരുവനന്തപുരം: എസ്.പി മെഡിഫോർട്ട് ആശുപത്രി ഡയാലിസിസ് രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.നെഫ്രോളജി വിഭാഗത്തിൽ ജൂൺ 5 വരെ രാവിലെ 9 മുതൽ വൈകിട്ട് 3വരെയാണ് ക്യാമ്പ്.
കംപ്ലീറ്റ് ബ്ലഡ് പ്രൊഫൈൽ, കിഡ്നി ഫംഗ്ഷൻ ടെസ്റ്റ്, നഫ്രോളജിസ്റ്റിന്റെ കൺസൾട്ടേഷൻ, ഡയറ്റ് കൗൺസലിംഗ് എന്നിവ സൗജന്യമായിരിക്കും. കൂടാതെ, എക്കോ ടെസ്റ്റ് 50 ശതമാനം കിഴിവിൽ ലഭ്യമാകും. മറ്റ് രോഗനിർണയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 20 ശതമാനം ഡിസ്കൗണ്ട് നൽകും.
ഡോപ്ലർ, ഓപ്പറേഷൻ തിയേറ്റർ ചെലവുകൾ, പ്ലാസ്റ്റിക് സർജറിയും ഉൾപ്പെടുന്ന എ.വി ഫിസ്റ്റുല പാക്കേജ് മെഡിഫോർട്ടിലെ പ്രത്യേക നിരക്കായ 25,000 രൂപയ്ക്കാണ് നൽകുന്നത്. ഓരോ ഡയാലിസിസ് സെഷനും 1,000 രൂപയാണ് നിരക്ക്.കോർപ്പറേഷൻ ഡയാലിസിസ് കാർഡും ഉപയോഗിക്കാം.ഫോൺ: 0471 3100100, 7593898964.