മെറിറ്റ് ഫെസ്റ്റിവൽ
Thursday 29 May 2025 2:33 AM IST
കടയ്ക്കാവൂർ: സി.പി.എം നെടുങ്ങണ്ട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങണ്ട പ്രദേശത്തെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.മെറിറ്റ് ഫെസ്റ്റിവലിന്റെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം നിർവഹിച്ചു.കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻചെയർമാൻ വിജയ് വിമൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,എസ്.പ്രവീൺ ചന്ദ്ര,പി.വിമൽ രാജ്,ജയാ ശ്രീരാമൻ,സരിത തുടങ്ങിയവർ പങ്കെടുത്തു.