സ്നേഹസംഗമവും അനുമോദനസമ്മേളനവും

Thursday 29 May 2025 2:35 AM IST

വർക്കല: ഉമ്മൻചാണ്ടി സാന്ത്വനസമിതി വർക്കലയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമവും അനുമോദനസമ്മേളനവും കൃഷ്ണതീരം ദ്വാരക ഹാളിൽ അയിരൂർ എം.ജി.എം മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്. പൂജ ഉദ്ഘാടനം ചെയ്തു.സമിതി രക്ഷാധികാരി ബി.ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. അജയൻ പനയറ മോഡേറ്റായിരുന്നു. കെ.ഷിബു , പുത്തുരം നിസാം,എസ്.അൻവർ,എസ് ജയശ്രി,സജി വേളിക്കാട് എന്നിവർ സംസാരിച്ചു.സിവിൽ സർവീസസ് പരീക്ഷയിൽ റാങ്ക് നേടിയ സൗമ്യകൃഷ്നെ ചടങ്ങിൽ അനുമോദിച്ചു.ഉമ്മൻചാണ്ടി സാന്ത്വനസമിതി,മെർലിൻ ഫൗണ്ടേഷൻ വർക്കല,എ.ആർ ചാരിറ്റബിൾ ട്രസ്റ്റ്, അഭിജിത്ത് ഫൗണ്ടേഷൻ,എ.എ.റവൂഫ് ചാരിറ്റബിൾ ട്രസ്റ്റ് എന്നി സംഘടനകളുടെ ഉപഹാരങ്ങളും സൗമ്യയ്ക്ക് സമ്മനിച്ചു.