വാത്സല്യം ചാരിറ്റിഹോം വാർഷികാഘോഷം

Thursday 29 May 2025 1:40 AM IST

വർക്കല: വാത്സല്യം ചാരിറ്റി ഹോമിന്റെ ആറാമത് വാർഷികാഘോഷ പരിപാടികൾ ജൂൺ 6ന് വൈകിട്ട് 3മുതൽ നടക്കും.വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും പ്രതിഭാസംഗമവും അഡ്വ.വി.ജോയി.എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം സ്വാമി കൃഷ്ണാനന്ദ ഭദ്രദീപം തെളിയിക്കും.ജയചന്ദ്രൻ പനയറ മുഖ്യപ്രഭാഷണം നടത്തും.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ വാത്സല്യം ട്രസ്റ്റ് മന്ദിരപ്രോജക്ട് സമർപ്പണം നിർവഹിക്കും.ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക,ഡെപ്യൂട്ടി കളക്ടർ എസ്.സനിൽകുമാർ,റിട്ട.ജില്ലാ ജഡ്ജി പി.മുരളീധരൻ എന്നിവർ മുഖ്യാഥിതികളായിരിക്കും