വൈദ്യുതി പുന:സ്ഥാപിക്കൽ : ഫയർഫോഴ്സും സഹകരിക്കണം

Thursday 29 May 2025 12:53 AM IST

കോട്ടയം: മൺസൂൺ അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതിലൈനുകളിൽ വീണ് കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബിയ്ക്ക് ആവശ്യമായ സഹായം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ അഗ്‌നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. പഞ്ചായത്ത് തലങ്ങളിൽ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കിൽ വൈദ്യുതി ലൈനിൽ വീണു കിടക്കുന്ന മരങ്ങളും മരച്ചില്ലകളും നീക്കുന്നതിന് പഞ്ചായത്തുതല എമർജൻസി റെസ്‌പോൺസ് ടീമുകളുടെ സഹായം കെ.എസ്.ഇ.ബി ജീവനക്കാരുമായി ചേർന്ന് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയും, വാർഡ് മെമ്പർമാരും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം പ്രവർത്തിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നടപടി സ്വീകരിക്കണം.