സന്നദ്ധ അദ്ധ്യാപക പരിശീലനം

Wednesday 28 May 2025 8:47 PM IST

കാഞ്ഞങ്ങാട്: ദേശീയ സാക്ഷരത പദ്ധതി സന്നദ്ധ അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് നഗരസഭ പരിധിയിലെ 60 സന്നദ്ധ അദ്ധ്യാപകർക്ക് ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ പരിശീലനം നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരത കോർഡിനേറ്റർ പി.എൻ,ബാബു മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ലത, പ്രഭാവതി, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.എ.വി.സുരേഷ് ബാബു, ഹെഡ് മാസ്റ്റർ രാജേഷ് എന്നിവർ സംസാരിച്ചു. എം.ബാലാമണി സ്വാഗതവും രജനി നന്ദിയും പറഞ്ഞു. ബ്ലോക്ക് മുനിസിപ്പൽ തലത്തിൽ 650 നിരക്ഷരരെ സാക്ഷരരാക്കാൻ തീരുമാനിച്ചു.