ചിറക്കൽ സ്റ്റേഷനിൽ പ്രതിഷേധസംഗമം

Wednesday 28 May 2025 8:56 PM IST

ചിറക്കൽ: ചെറുകിട സ്റ്റേഷനുകൾക്ക് മതിയായ സ്റ്റോപ്പ് അനുവദിക്കാതെയും പുതിയ പാസഞ്ചർ ട്രെയിനുകൾ തുടങ്ങാതെയും നഷ്ടക്കണക്ക് പറഞ്ഞ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയ തീരുമാനം കേന്ദ്ര റെയിൽവേ മന്ത്രാലയം പിൻവലിക്കണമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ട്രെയിൻ യാത്രക്കാരുടെ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണൻ, ആർട്ടിസ്റ്റ് ശശികല, കെ.പി.ചന്ദ്രാംഗദൻ, വി.ദേവദാസ്,ഡോ.സഞ്ജീവൻ അഴീക്കോട്, രാജൻ തീയറേത്ത്, കെ.എം.പ്രമോദ്, എ.ഭരതൻ,പി. വിജിത്ത്കുമാർ , സി.കെ.ജിജു,എ.വി.ഗോപാലകൃഷ്ണൻ, ഷാജി ചന്ത്രോത്ത് എന്നിവർ സംസാരിച്ചു.