സ്‌കോളർഷിപ്പ് -ക്രെഡിറ്റ് കാർഡ് വിതരണം
Wednesday 28 May 2025 9:03 PM IST
കാഞ്ഞങ്ങാട്: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ തല സ്‌കോളർഷിപ്പ് വിതരണവും ക്രെഡിറ്റ് സ്ലിപ്പ് വിതരണവും എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ബോർഡ് ചെയർമാൻ എൻ.വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബോർഡ് ഡയറക്ടർ തോമസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സവ്വീസ് പൂർത്തിയാക്കി പിരിഞ്ഞു പോയ എം.ശ്രീധരൻ , ഏറ്റവും കൂടുതൽ വേതനം വാങ്ങിയ എ.ഷിബു എന്നീ തൊഴിലാളികളെ ബോർഡ് ഡയറക്ടർ വി.കെ.ബി ആദരിച്ചു. വിവിധ യൂണിയൻ നേതാക്കളായ ഡി.വി.അമ്പാടി (സി.ഐ.ടി.യു), എം. അരവിന്ദൻ ( ഐ.എൻ.ടി.യു.സി), കെ.വി.മധു, എം.ഡി.ശ്യാംകുമാർ, പി.വി.സുരേഷ്, ടി.കുട്ട്യൻ എന്നിവർ സംസാരിച്ചു. വെൽഫെയർ ഇൻസ്‌പെക്ടർ ജോജി തോമസ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് എം.രേഷ്മ നന്ദിയും പറഞ്ഞു.