ഡി.വൈ.എഫ്.ഐ പഠനോത്സവം
ഹരിപ്പാട്: ഡി.വൈ.എഫ്.ഐ കുമാരപുരം സൗത്ത് സി.ബി.സി യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം അജിത്ത് രാജ് അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ ഉന്നത വിജയികളെ അനുമോദിച്ചു. ഡി.വൈ.എഫ്. ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സിന്ധുമോഹനൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അനസ് നസീം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. എം. ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് അംഗം സുമി സുരേഷ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി പ്രണവ്, ബ്ലോക്ക് കമ്മിറ്റി അംഗം അരുൺ മുരളി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഡി.സിദ്ധാർത്ഥൻ, ബ്രാഞ്ച് സെക്രട്ടറിമാരായ രാധാകൃഷ്ണപിള്ള, എം.വിജയപ്പൻ, ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് കുക്കു കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.