നെഹ്റു അനുസ്മരണം

Thursday 29 May 2025 12:46 AM IST

ഹരിപ്പാട്: കരുവറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 61ാമത് ചരമദിനം ആചരിച്ചു. ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അധ്യക്ഷനായി. കെ.ആർ രാജൻ, പത്മനാഭ കുറുപ്പ്, പ്രദീപ് പൊക്കാട്ട്, സുജിത്ത് കരുവാറ്റ, വി.കെ നാഥൻ, രാധാകൃഷ്ണൻ, ഹുസൈൻ, ജ്യോതി ജോസഫ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, വാർഡ് ബൂത്ത് നേതാക്കൾ എന്നിവർ പങ്കെടുത്തു.