പുന്നപ്രയിൽ കടൽകയറ്റം ശക്തം
Thursday 29 May 2025 1:47 AM IST
അമ്പലപ്പുഴ: പുന്നപ്ര ചള്ളി തീരത്ത് കടൽ കയറ്റം ശക്തം. ഫിഷ്ലാന്റിലേക്ക് കൂറ്റൻ തിരമാലകൾ ഇരച്ചുകയറുകയാണ്. വണ്ടാനം മാധവൻ മുക്കിലും കടൽ ഭിത്തിയും കടന്ന് കൂറ്റൻ തിരമാലകൾ അടിച്ചു കയറുന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. പൂമീൻ പൊഴിക്കു സമീപമുള്ള പുലിമുട്ടിൽ തട്ടി വരുന്ന കൂറ്റൻ തിരമാലകൾ ചള്ളി ഫിഷ് ലാന്റിനുള്ളിൽ വരെ കയറി. പുന്നപ്ര വിയാനി,നർബോന, ഗലീലയ, അറപ്പ പൊഴി തീരമാകെ കടൽ കയറ്റം ശക്തമാണ്. അതേസമയം, കപ്പലിൽ നിന്ന് വേർപെട്ട കണ്ടെയ്നർ അടിയാൻ സാദ്ധ്യതയുള്ളതിനാൽ പുന്നപ്ര ഫിഷ് ലാന്റ് സെന്റർ അടക്കം പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീരത്ത് അടിയുന്ന കണ്ടെയ്നർ, അപൂർവ്വ വസ്തുക്കൾ എന്നിവ കണ്ടാൽ അകലം പാലിക്കണമെന്ന് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.