വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണം
Wednesday 28 May 2025 9:48 PM IST
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് കുട്ടനാട്ടിലും ആലപ്പുഴ നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും വെള്ളപൊക്ക ഭീഷണി ഉയർത്തുകയാണെന്ന് ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ആർ. അനിൽകുമാർ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ താമസം മാറേണ്ട സ്ഥിതിയാണിപ്പോൾ. അടിയന്തരമായി തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്തണം. പൊഴികൾ മുറിച്ചും ഓരുമുട്ടുകൾ നീക്കം ചെയ്തും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. താത്കാലിക വൈദ്യുതി ബന്ധം നൽകി കൃഷിയില്ലാത്ത പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനും നടപടി സ്വികരിക്കണം. ഇതുമായി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.