സംരക്ഷണ സമിതി രൂപീകരിച്ചു
Thursday 29 May 2025 12:50 AM IST
ആലപ്പുഴ: വലിയകുളം വാർഡിൽ യുവാക്കളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ, എക്സൈസ്, പൊലീസ് എന്നിവർ സംയുക്തമായി വാർഡ് കേന്ദ്രീകരിച്ച് സംരക്ഷണ സമിതി രൂപീകരിച്ചു.
അർത്തുങ്കൾ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.ഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.എം. ഇസ്മയിലിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി എ.ഹാരിസ്, ട്രഷറർ എ.കെ. റഹിം, വാർഡ് കൗൺസിലർ ബി. നസീർ, റെയിൽവേ സ്റ്റേഷൻ വാർഡ് കൗൺസിലർ പ്രഭാശശികുമാർ, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർ വി.എച്ച്. അൻസർ, അസോസയേഷൻ ഭാരവാഹികളായ സി.സി. അശോക് കുമാർ, തഫ്സൽ കമാൽ, അബ്ദുൽ നാസർ, സലിം, ഗോപകുമാർ എന്നിവർ സംസാരിച്ചു.