മൈക്രോ തൊഴിൽമേള മാറ്റിവച്ചു

Thursday 29 May 2025 12:54 AM IST

ആലപ്പുഴ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേർത്തല നഗരസഭയും ചേർന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള ജൂൺ 14ലേക്ക് മാറ്റിയതായി ജില്ലാ മിഷൻ കോ​ഓർഡിനേറ്റർ അറിയിച്ചു. അന്ന് രാവിലെ 10 മുതൽ ചേർത്തല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മേള നടക്കും. ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിലൂടെയോ അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയോ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം . താല്പര്യമുള്ളവർ https://forms.gle/w8LwQC6i6UHfzXSM9എന്ന ഗൂഗിൾ ലിങ്കിൽ വിവരം നല്‌കണം.