ദേവസ്വം ബോർഡ് പുരയിടത്തിലെ മരം വെട്ടിമാറ്റി

Thursday 29 May 2025 12:55 AM IST

മാ​ന്നാർ : തി​രു​വി​താം​കൂർ ദേ​വ​സ്വം ബോർ​ഡി​ന്റെ പു​ര​യി​ട​ത്തിൽ നി​ന്ന ഫ​ലവൃ​ക്ഷം അ​ന​ധി​കൃ​ത​മാ​യി വെ​ട്ടി​യ​താ​യി പ​രാ​തി. മാ​ന്നാർ തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് കു​ര​ട്ടി​ക്കാ​ട് ശ്രീ​ധർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള​ള പു​ര​യി​ട​ത്തിൽ നി​ന്ന മാ​വാ​ണ് വെ​ട്ടി മാ​റ്റിയത്. വെ​ട്ടി മാ​റ്റി​യ മാ​വി​ന്റെ ത​ടി പു​ര​യി​ട​ത്തിൽ ത​ന്നെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ക്കു​ര​ട്ടി സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സർ മാ​ന്നാർ പൊ​ലീ​സിൽ പ​രാ​തി നൽ​കി. ഈ സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് മു​മ്പ് പ​രു​മ​ല പ​മ്പാ കോ​ളേ​ജി​ന്റെ വ​നി​താ ഹോ​സ്റ്റൽ പ്ര​വർ​ത്തി​ച്ചി​രു​ന്ന​ത്. കാ​ട് ക​യ​റി​ക്കി​ട​ന്ന ഈ സ്ഥ​ല​വും കെ​ട്ടി​ട​വും ഒ​രു വർ​ഷം മു​മ്പ് ല​ക്ഷ​ങ്ങൾ മു​ട​ക്കി ന​വീ​ക​രി​ച്ച് ശ​ബ​രി ആ​ശ്ര​മം എ​ന്ന ബോർ​ഡ് സ്ഥാ​പി​ച്ചെ​ങ്കി​ലും വീ​ണ്ടും കാ​ട് ക​യ​റി​. തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​വു​മാ​യിരുന്നു.