ഷാൻ വധക്കേസ് ആർ.എസ്.എസ് പ്രവർത്തകർക്ക് ജാമ്യം

Thursday 29 May 2025 1:19 AM IST

ന്യൂഡൽഹി: ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ട കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ അഭിമന്യു,അതുൽ,സാനന്ദ് എന്നിവർക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയെ എതിർത്ത സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്,ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കേസിൽ ആഗസ്റ്റ് എട്ടിന് വിശദവാദം കേൾക്കും.

പ്രതികൾ ആലപ്പുഴ ജില്ലയിൽ താമസിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം. ഒരാഴ്‌ചയ്‌ക്കുള്ളിൽ പൊലീസ് സ്റ്റേഷനിൽ പുതിയ വിലാസം നൽകണം. പുതിയ താമസ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ആഴ്ചയിലൊരിക്കൽ റിപ്പോർട്ട് ചെയ്യണം. വിചാരണയ്‌ക്ക് കോടതിയിൽ ഹാജരാകണം. സാക്ഷികളെ ബന്ധപ്പെടുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും പ്രോസിക്യൂഷൻ തെളിവുകൾ നശിപ്പിക്കരുതെന്നും ഹർജിക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ ആർ.എസ്.എസുകാരായ 9 പ്രതികൾക്ക് നേരത്തെ സെൻഷൻസ് കോതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട്പങ്കുണ്ടെന്ന പേരിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയത് ചോദ്യം ചെയ്‌ത് സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിധി. ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ 2021 ഡിസംബർ 18നാണ് ഷാൻ കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികരണമെന്നോണം അടുത്ത ദിവസം രാവിലെ ആലപ്പുഴയിലെ ബി.ജെ.പി നേതാവായ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു.